കോട്ടയത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ്: ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും രോഗബാധ

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകയും സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

പാറത്തോട്ടില്‍ മസ്‌കറ്റില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ രോഗബാധിതരായി.

രോഗം ബാധിച്ചവരില്‍ 13 പേര്‍ ഹോം ക്വാറന്റയിനിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്.

കോട്ടയം ജനറല്‍ ആശുപത്രി36, പാലാ ജനറല്‍ ആശുപത്രി 27, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി 24, മുട്ടമ്ബലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം16, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി1, ഇടുക്കി മെഡിക്കല്‍ കോളേജ്1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

1. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അയ്മനം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

2. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യ(40). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകള്‍(9). പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ ഭാര്യാ സഹോദരി(42). വെച്ചൂര്‍ സ്വദേശിനിയാണ്. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

5. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്ത ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്ബ് സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ്(42). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

മറ്റുള്ളവര്‍
6. ഹൈദരാബാദില്‍നിന്നും ജൂലൈ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. മസ്‌കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

8. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റില്‍നിന്നെത്തിയ ഭര്‍തൃമാതാവ്(62). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

9. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റില്‍നിന്നെത്തിയ മകന്‍ (2). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

10. കുവൈറ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തുരുത്തി സ്വദേശി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11. ഷാര്‍ജയില്‍നിന്നും ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

12. ദുബായില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് സ്വദേശി(40). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

13. ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചങ്ങനാശേരി പൊങ്ങന്താനം സ്വദേശിനിയുടെ മകന്‍(6). അമ്മയ്‌ക്കൊപ്പം ജൂണ്‍ 26ന് ഡല്‍ഹിയില്‍നിന്ന് എത്തി. ജൂലൈ എട്ടു മുതല്‍ ആശുപത്രിയിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

14. മസ്‌കറ്റില്‍നിന്നും ജൂണ്‍ 28ന് എത്തി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി(59). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. മുംബൈയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *