ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നുണകള്‍ ആവര്‍ത്തിക്കുകയാണെന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനോടും കോണ്‍ഗ്രസിന് കക്ഷിയാകാന്‍ സാധിക്കില്ല. പ്രശ്നം രാഷ്ട്രീയമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രാഹുല്‍ കടന്നാക്രമണം നടത്തിയത്. കോവിഡ് കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാരുകളെയും സാധാരണക്കാരെയും സഹായിക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ കേന്ദ്രം നല്‍കിയില്ലെന്നു രാഹുല്‍ പറഞ്ഞു














