കു​റ​യാ​തെ കൂ​ടു​ന്ന ആ​ശ​ങ്ക; ഇ​ന്ന് 16,848 പേ​ര്‍​ക്ക് കോ​വി​ഡ്, ടി​പി​ആ​ർ വീ​ണ്ടും പ​ത്തി​നു മു​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 16,848 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,41,431 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.91 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 104 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 15,512 ആ​യി.

15,855 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ783 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 101 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,26,398 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,052 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 30,45,310 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

109 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 23, കാ​സ​ര്‍​ഗോ​ഡ് 20, പ​ത്ത​നം​തി​ട്ട 14, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് 10 വീ​തം, എ​റ​ണാ​കു​ളം 7, മ​ല​പ്പു​റം 6, വ​യ​നാ​ട് 5, തി​രു​വ​ന​ന്ത​പു​രം 4, കൊ​ല്ലം, കോ​ട്ട​യം 3 വീ​തം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-2752, തൃ​ശൂ​ര്‍-1929, എ​റ​ണാ​കു​ളം-1901, കോ​ഴി​ക്കോ​ട്-1689, കൊ​ല്ലം-1556, പാ​ല​ക്കാ​ട്-1237, കോ​ട്ട​യം-1101, തി​രു​വ​ന​ന്ത​പു​രം-1055, ആ​ല​പ്പു​ഴ-905, ക​ണ്ണൂ​ര്‍-873, കാ​സ​ര്‍​ഗോ​ഡ്-643, പ​ത്ത​നം​തി​ട്ട-517, വ​യ​നാ​ട്-450, ഇ​ടു​ക്കി-240.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-2673, തൃ​ശൂ​ര്‍-1908, എ​റ​ണാ​കു​ളം-1837, കോ​ഴി​ക്കോ​ട്-1671, കൊ​ല്ലം-1549, പാ​ല​ക്കാ​ട്-747, കോ​ട്ട​യം-1037, തി​രു​വ​ന​ന്ത​പു​രം-976, ആ​ല​പ്പു​ഴ-895, ക​ണ്ണൂ​ര്‍-780, കാ​സ​ര്‍​ഗോ​ഡ്-616, പ​ത്ത​നം​തി​ട്ട-495, വ​യ​നാ​ട്-437, ഇ​ടു​ക്കി-234.

Spread the love

Leave a Reply

Your email address will not be published. Required fields are marked *