ഉപയോക്താക്കള്‍ കാത്തിരുന്ന അവതാര്‍ ഫീച്ചറുമായി വാട്സ്‌ആപ്പ്

ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോ​ഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത.

ആൻഡ്രോയിഡ് 2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയിൽ ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിങ്ങളുടെ അവതാർ കോൺഫിഗർ ചെയ്‌തുകഴിഞ്ഞാൽ, പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ കഴിയുന്ന ഒരു പുതിയ സ്റ്റിക്കർ പായ്ക്ക് വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. കൂടാതെ വാട്ട്സ്ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയായി ഒരു അവതാർ തിരഞ്ഞെടുക്കാനും കഴിയും.

വാട്ട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിലൊന്നിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവതാർ ഫംഗ്‌ഷനുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ പോയി “അവതാർ” എന്ന പേരിൽ സെർച്ച് ചെയ്യുക. ഉണ്ടെങ്കിൽ അവതാർ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും ആഴ്ചകൾക്കുള്ളിൽ കൂടുതൽ ഉപയോക്താക്കൾക്ക് അവതാർ കോൺഫിഗർ ചെയ്യാൻ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ ഫീച്ചർ ലഭിക്കൂ.

നിലവിൽ വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രിമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും എല്ലാവർക്കും വൈകാതെ ഈ അപ്ഡേറ്റും ലഭ്യമാകും.

കഴിഞ്ഞ ദിവസം കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തിയിരുന്നു. ഈ ലിങ്കുകളിലൂടെ ഒരേ സമയം ഒരു കോളിൽ 32 പേരെ വരെ ജോയിൻ ചെയ്യാൻ അനുവദിക്കും. കൂടാതെ, ലിങ്ക് 90 ദിവസം വരെ ആക്ടീവും ആയിരിക്കും.ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് കോൾ ലിങ്ക് ഫീച്ചർ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കോൾ ലിങ്ക് സൃഷ്‌ടിക്കാനുള്ള ഓപ്‌ഷൻ കോളുകൾ ടാബിന്റെ മുകളിൽ പിൻ ചെയ്‌തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *