ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അടിയന്തര നടപടി സ്വീകരിക്കും : മന്ത്രി കെ.സി.ജോസഫ്

downloadഇ.സി.ആര്‍.(ഇമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) ആവശ്യമുള്ള 18 വിദേശ രാജ്യങ്ങളില്‍ 2015 മേയ് 30 വരെ നിയമനം ലഭിച്ച നഴ്‌സുമാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക-പി.ആര്‍.ഡി മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

ഇ.സി.ആര്‍.രാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലിക്ക് ആശുപത്രികള്‍ നേരിട്ട് ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കിയവര്‍ക്ക് വിസ നടപടികള്‍ പൂര്‍ത്തിയായിട്ടും 2015 മേയ് 30 നു ശേഷം എമിഗ്രേഷന്‍ നിബന്ധനമൂലം അവിടേക്കു പോകാന്‍ കഴിയാത്ത സാഹചര്യം ഗവണ്‍മെന്റിന് ബോധ്യമായിട്ടുണ്ട്. അത്തരം ആശുപത്രികള്‍ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ഓരോ അപേക്ഷകന്റെയും അപേക്ഷ നോര്‍ക്ക റൂട്ട്‌സ് ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ പരിഗണിച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിനു പലതവണ കത്തയയ്ക്കുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരിട്ടുകണ്ട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. മേയ് 30-ന് മുന്‍പ് നിയമന രേഖകള്‍ ലഭിച്ചയാളുകള്‍ അടിയന്തരമായി നോര്‍ക്ക ഓഫീസുമായി (ംംം.ിീൃസമൃീീെേ.ില)േ ബന്ധപ്പെട്ട് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *