ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരന്‍ നായകവേഷത്തിലെത്തുന്ന അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

നിലവിലെ ഷെ‍ഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷെ‍‍ഡ്യൂള്‍ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന തലകെട്ടോടുകൂടി ചിത്രത്തിന്‍്റെ ലോക്കേഷന്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

മാര്‍ച്ച്‌ പതിനാറിനാണ് ചിത്രത്തിന്‍്റെ ഷൂട്ട് ജോര്‍ദാനില്‍ തുടങ്ങുന്നത്. എന്നാല്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു. നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ പുനരാരംഭിച്ചിരുന്നു.

ഓസ്കാര്‍ അവാര്‍ഡ് ജേതാവായ എആര്‍ റഹ്മാന്‍, ആടുജീവിതം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി, പാട്ടുകളും ഒറിജിനല്‍ സ്‌കോറും ഒരുക്കി. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന അതിജീവന നാടകത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ബ്ലെസി തന്നെയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *