അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്‌.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ

ദ്ധതി നടപ്പാക്കുമ്ബോള്‍ ഭൂമിയിലുളള ആദിവാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങേണ്ടതാണ്. കെ.എസ്.ഇ.ബി.യുമായി കൂടിയാലോചിച്ച്‌ എന്‍.എച്ച്‌.പി.സി. നിരക്ക് തീരുമാനിക്കണം. ഈ പദ്ധതിയില്‍ നിന്നുളള വരുമാനത്തിന്റെ 5 ശതമാനം കാറ്റാടി മില്ലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് കെ.എസ്.ഇ.ബി മുഖേന നല്‍കേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *