പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ പരിഹാസവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.
22 सालों का हिसाब,
गुजरात मांगे जवाब।गुजरात के हालात पर प्रधानमंत्रीजी से पहला सवाल:
2012 में वादा किया कि 50 लाख नए घर देंगे।
5 साल में बनाए 4.72 लाख घर।प्रधानमंत्रीजी बताइए कि क्या ये वादा पूरा होने में 45 साल और लगेंगे?
— Office of RG (@OfficeOfRG) November 29, 2017













