സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നു

യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്‌സ് ഡോളുകള്‍ സമീപകാലത്തായി കൂടുതല്‍ ജനപ്രിയമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജര്‍മനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കാ നെത്തുന്ന വിഐപിമാരില്‍ ജഡ്ജിമാര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോര്‍മുണ്ടിലാണ് ഈവ്‌ലൈന്‍ സ്‌ക്വാര്‍സ് എന്ന 29കാരി ബോര്‍ഡോള്‍ എന്ന പേരില്‍ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.
ഇവിടേക്കായി അതുല്യമായ 11 സിലിക്കോണ്‍ ലൗവ് ഡോളുകളെയാണ് ഈവ്‌ലിന്‍ വാങ്ങിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം യഥാര്‍ത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഓരോ പാവകള്‍ക്കും പ്രത്യേകം പേരും നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ച് സ്റ്റോണ്‍ സെക്‌സ് ഡോളുകള്‍ ഏഷ്യയില്‍ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്‌ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.
ഇതില്‍ ഓരോ പാവയും ദിവസത്തില്‍ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാര്‍ജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേര്‍ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്‌ലൈന്‍ വെളിപ്പെടുത്തുന്നു. വിവിധ പ്രായത്തിലുള്ളവരും പല മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ എല്ലാ വിഭാഗത്തിലും പെട്ട പുരുഷന്മാര്‍ തന്റെ വേശ്യാലയത്തിലെ കസ്റ്റമര്‍മാരായെത്തുന്നുവെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാവകളുമായി സെക്‌സിലേര്‍പ്പെടാനെത്തുന്ന മിക്കവരുടെയും ഭാര്യമാര്‍ക്ക് ഇതിനോട് എതിര്‍പ്പില്ലെന്നാണ് തന്റെ അനിഭവത്തിലൂടെ ഈവ്‌ലിന്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഭര്‍ത്താക്കന്മാര്‍ ഇത്തരത്തില്‍ പാവകളുമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ കൂടെ വന്ന ഭാര്യമാര്‍ കാറില്‍ കാത്ത് നില്‍ക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാര്‍ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്‌ലിന്‍ വെളിപ്പെടുത്തുന്നു. കൗതുകം തലയ്ക്ക് പിടിച്ച ഒരു കസ്റ്റമര്‍ അന്ന എന്ന പാവയെ പൊട്ടിച്ചത് മാത്രമാണ് ഈവ്‌ലിന് നാളിതുവരെ നേരിടേണ്ടി വന്നിരിക്കുന്ന മോശം അനുഭവം. ഈ വേശ്യാലയത്തിലെ ഏറ്റവും ജനപ്രിയമായ പാവയായിരുന്നു ഇതെന്നതിനാല്‍ പകരം മറ്റൊന്ന് കൊണ്ടു വരാന്‍ ഈവ്‌ലിന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
ഇത്തരം പാവകള്‍ക്ക് വന്‍ പ്രചാരമാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് സെക്‌സ് ഇന്റസ്ട്രി എക്‌സ്പര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ ഇത്തരം വേശ്യാലയങ്ങള്‍ പെരുകുമെന്നും അവര്‍ പ്രവചിക്കുന്നു.സ്ത്രീകള്‍ക്കൊപ്പം ശയിക്കുന്നതിനേക്കാള്‍ ഇത്തരം പാവകളെ പ്രയോജനപ്പെടുത്താ ാഗ്രഹിക്കുന്ന പുരുഷന്മാര്‍ പെരുകുന്നുവെന്നും ഇത്തരം പാവകളെ അവര്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ഓസ്ട്രിയന്‍ സൈക്കോളജിസ്റ്റായ ജെര്‍ടി സെന്‍ഗെര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമെ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ പകരില്ലെന്ന സുരക്ഷിതത്വവും ഇത്തരം പാവകള്‍ക്കുള്ള ജനപ്രീതി വര്‍ധിപ്പിക്കുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *