ശുഭയാത്രയ്ക്കായി ട്രാഫിക് ബോധവത്കരണവും ഫോട്ടോ പ്രദര്‍ശനവും

തൃക്കരിപ്പൂര്‍: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ട്രാഫിക് ബോധവത്കരണവുമായി ചന്തേര പൊലീസ് കാലിക്കടവില്‍ ബോധവത്കരണ ക്ലാസ്സും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. കാക്കടവിലെ അശോകന്‍ പെരിങ്ങാരയുടെ ശേഖരത്തിലെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ നിറഞ്ഞത്. റോഡപടകടങ്ങളുടെ ഭീകരത വിളിച്ചോതുന്ന ചിത്രങ്ങളും സുരക്ഷാസന്ദേശങ്ങളും ഉള്‍പ്പെടുന്ന പ്രദര്‍ശനം ഏറെ പേരെ ആകര്‍ഷിച്ചു. കാക്കടവില്‍ ഹോട്ടല്‍ നടത്തുന്ന അശോകന്‍ പത്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന വാര്‍ത്തകളാണ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതില്‍ ഏറെയും. ഇത്തരത്തില്‍ നിരവധി പ്രദര്‍ശനങ്ങള്‍ അശോകന്‍ നടത്തിക്കഴിഞ്ഞു. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി തമ്പാന്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ കെ വി ചന്ദ്രഭാനു അധ്യക്ഷത വഹിച്ചു. ടി വി വിനോദ്, കെ എ സജിത്ത്, കെ സന്തോഷ് കുമാര്‍, കെ വി മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ഫോട്ടോ മാത്രം
അടിക്കുറിപ്പ്: വയനാട് നടന്ന സംസ്ഥാന സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എം വി ഐശ്വര്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *