വ്യാ​ജ ലൈ​സ​ന്‍​സ്; പാ​ക് വി​മാ​ന​ങ്ങ​ള്‍​ക്ക് അ​മേ​രി​ക്ക അ​നു​മ​തി റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ചാ​ര്‍​ട്ട​ര്‍ സ​ര്‍​വീ​സ് വി​മാ​ന​ങ്ങ​ളു​ടെ അ​നു​മ​തി അ​മേ​രി​ക്ക റ​ദ്ദാ​ക്കി. പൈ​ല​റ്റു​മാ​രു​ടെ ലൈ​സ​ന്‍​സ് സം​ബ​ന്ധി​ച്ച്‌ യു​എ​സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ശ​ങ്ക അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി.

പാ​ക്കി​സ്ഥാ​നി​ലെ 860 പൈ​ല​റ്റു​മാ​രി​ല്‍ 262 പേ​രു​ടേ​ത് വ്യാ​ജ ലൈ​സ​ന്‍​സാ​ണെ​ന്ന് പാ​ക് വ്യോ​മ​യാ​ന മ​ന്ത്രി ഗു​ലാം സ​ര്‍​വാ​ര്‍ ഖാ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പൈ​ല​റ്റു​മാ​രു​ടെ യോ​ഗ്യ​ത റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍ അ​റി​യി​ച്ച​താ​യി പാ​ക് മാ​ധ്യ​മ​മാ​യ ജി​യോ ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നേ​ര​ത്തെ ഇ​തേ കാ​ര​ണ​ത്താ​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും പാ​ക് വി​മാ​ന​ങ്ങ​ള്‍​ക്ക് ആ​റു​മാ​സ​ത്തെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *