മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും


പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മതത്തിന്റെ പേരില്‍ മോദി വോട്ട് തേടിയെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.


മുസ്ലിം സമുദായത്തിനെതിരെ രാജസ്ഥാനിലെ ബന്‍സ്വരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയില്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.




Sharing is Caring