ലൂമിനാൻസ് 2023

കൊച്ചി: അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗം “ലൂമിനാൻസ് 2023 ” നടത്തി.

തേവര ഗവണ്മെന്റ് ഓൾഡ് ഏജ് ഹോമിൽ നടന്ന സംഗമം എറണാകുളം എം എൽ എ ശ്രീ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രിയിലെ നഴ്സുമാരുടെ അവിടത്തെ അന്തേവാസികൾക്ക് വേണ്ടി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് സാന്ത്വനം നൽകാൻ എന്നും നിലനിൽക്കുന്ന ആരോഗ്യ സേവകർ അവരുടെ ഓരോ നിമിഷവും മറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്നതിൻ്റെ ഓർമപ്പെടുത്തുന്നതായിരുന്നു ഈ സംഗമം. അവർക്കായി നിരവധി കലാ – വിനോദ പരിപാടികളും സംഘടിപ്പിച്ചു.

ലൂർദ് ആശുപത്രി അസിസ്റ്റൻ്റ് ഡയറക്റ്റർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് സൂപ്രണ്ട് സി. ധന്യ ജോസഫ്, ഓൾഡ് ഏജ് ഹോമിൻ്റെ മേധാവി സജീവ്, അസിസ്റ്റൻ്റ് നഴ്സിംഗ് സൂപ്രണ്ട് സി. ഗ്ലാഡിസ് കെ. മാത്യൂ, പി ആർ റനിഷ് എനിവർ പങ്കെടുത്തു.

12 ന് ലൂർദ് ആശുപത്രിയിൽ നടത്തുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് ഡോക്ടർമാർ നേതൃത്വം നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *