
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ അനുമതി നിക്ഷേധിച്ചതോടെ റദ്ദാക്കി.യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേയ് ഏഴിനാണ് മുഖ്യമന്ത്രി പോകേണ്ടിയിരുന്നത്. നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യുഎഇയില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനിരുന്നതാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി നിക്ഷേധിക്കുകയായിരുന്നു.

ഇതോടെ മേയ് 10ന് ദുബൈയില്‍ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു.ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
