
മലയാലപ്പുഴ മന്ത്രവാദ കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്. അനധികൃതമായി തടങ്ങിൽ വെക്കൽ ദേഹോപദ്രവം എന്നീ വകുപ്പുകൾ പ്രകാരമാണ് വാസന്തി മഠത്തിലെ മന്ത്രവാദിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ടതിന് തടവിലായ ശോഭയും കൂട്ടാളി ഉണ്ണികൃഷ്ണനും നേരത്തെയും സമാന കേസിൽ പിടിയിലായവരാണ്. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ കഴിഞ്ഞ ഓക്ടോബറിൽ ജയിലിയവരാണ് ഇരവുരും. ഇവരുടെ മന്ത്രവാദ കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.

ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും ചേർന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്.
മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്.
