
മധ്യപ്രദേശിലെ സാഗറിലുള്ള ഒരു സ്വകാര്യ സ്കൂളിലെ ലാബില്‍ നിന്നും മനുഷ്യഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബീന ടൗണില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ലാബില്‍ നിന്നാണ് മനുഷ്യ ഭ്രൂണം കണ്ടെത്തിയത്. സംഭവത്തില്‍ മധ്യപ്രദേശ് ബാലാവകാശ കമ്മീഷന് അംഗം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഏപ്രില്‍ ആറിന് ബാലാവകാശ കമ്മീഷന്റെ രണ്ടംഗ സംഘം സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.ഇതിനിടെയാണ് ബയോളജി ലാബിലെ ഭരണിയില്‍ സൂക്ഷിച്ചിരുന്ന മനുഷ്യഭ്രൂണം കണ്ടത്. ഇതിനെക്കുറിച്ച് സ്കൂള്‍ അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് തൃപ്തികരമായ മറുപടി നല്കാന് കഴിഞ്ഞില്ല.

മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ഭ്രൂണം സംരക്ഷിക്കുന്നുണ്ടെങ്കിലും മറ്റുള്ള സ്ഥലങ്ങളില്‍ അത് സൂക്ഷിക്കുന്നതിന് പ്രത്യേകം അനുമതി ആവശ്യമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബീന പോലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് കമാല്‍ നിഗ്വാള് പറഞ്ഞു.
