
ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി കോര്പറേഷന് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി മാലിന്യം സംസ്കരിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്.സംസ്കരണ സംവിധാനമില്ലാത്തതിനാല്‍ ആരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ല. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്ബനി അടക്കം നാല് ഏജന്‍സിയാണ് നിലവില്‍ ശേഖരിക്കുന്നത്.

പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം ബ്രഹ്മപുരത്ത് എത്തുന്നു. ഇത് സംസ്കരിക്കാനുള്ള വിന്‍ഡ്രോ കമ്ബോസ്റ്റിങ് പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് പുതിയ ക്വട്ടേഷന്‍. നേരത്തേ വിന്‍ഡ്രോ കമ്ബോസ്റ്റിങ് പ്ലാന്റ് നടത്തിയിരുന്ന സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള കരാര്‍ തീപിടിത്തമുണ്ടായ മാര്‍ച്ച് രണ്ടിനാണ് അവസാനിച്ചത്. സി.പി.എം നേതാവിന്റെ കമ്ബനിയായ സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായുള്ള കരാര്‍ വിവാദമായിരുന്നു.
