
ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഫലം പ്രഖ്യാപിക്കുക.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.

PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും
4,32,436 കുട്ടികളാണ് ഹയര്‍സെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
