
തിരുവനന്തപുരം: ബാലരാമപുരത്ത് പതിനേഴുകാരിയെ മതപഠനശാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍.ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പെണ്‍കുട്ടി ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെയാണ് ഇവിടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് പതിനേഴുകാരി ഉമ്മയെ വിളിച്ച് ഉടന്‍ ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞിരുന്നു. മകള്‍ വിളിച്ച് ഒന്നരമണിക്കൂറിനകം ഉമ്മ മതപഠന കേന്ദ്രത്തിലെത്തിയെങ്കിലും കുട്ടിയെ കാണാന്‍ അധികൃതര്‍ അനുവാദം നല്‍കിയില്ല. പിന്നെ കേള്‍ക്കുന്നത് കുളിമുറിയില്‍ മരിച്ചുകിടക്കുന്നെന്നാണ്. പെണ്‍കുട്ടി മുമ്ബ് സ്ഥാപനത്തിനെതിരെ പരാതി പറഞ്ഞിരുന്നെന്ന് ഉമ്മ ആരോപിച്ചു.
