നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

ഹരിപ്പാട്: ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് അപടകടം. വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വെള്ളിയാഴ്ച രാവിലെ 5:15 ആണ് അപകടമുണ്ടായത്. കവലക്ക് വടക്കുവശം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു. തിരുപ്പതിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്.

രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *