ജിദ്ദ:ദക്ഷിണ സൗദിയിലുടനീളം ശമനമില്ലാതെ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഘോരമായ പേമാരിയില്‍ മൂന്ന് പേര്‍ ഒലിച്ചു പോയിരുന്നു.ഇവരില്‍ രണ്ടു പേരെ ജീവനോടെ കണ്ടെത്തി. അതേസമയം, മൂന്നാമത്തെ ആളുടെ മൃതദേഹമാണ് കിട്ടിയത്. അസീര്‍ പ്രവിശ്യയിലെ ബാരിഖ് പ്രദേശത്തെ സുലുസുല്‍ മന്ദറിലുള്ള വാദീ അല്‍ഖൈര്‍ താഴ്വരയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
അപകടം ഉണ്ടായ ഉടന്‍ ബാരിഖ് ഗവര്‍ണര്‍, സുലുസ് പ്രദേശത്തെ അധികൃതര്‍ ഉള്‍പ്പെടെ ജനങ്ങളും ചേര്‍ന്ന് ഒലിച്ചുപോയവര്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിന്റെ ആദ്യവേളയില്‍ തന്നെ രണ്ടു രണ്ട് പേരെ ഏറെ പരിക്കില്ലാതെ സ്ഥിതിയില്‍ കണ്ടെത്താന്‍ സാധിച്ചു. പിറ്റേന്ന്, തിങ്കളാഴ്ച, മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

