
സ്ഥാനാർത്ഥികൾ ഇന്ന് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.പന്ന്യൻ ഉച്ചയ്ക്ക് 2ന് സ്പെൻസർ ജംഗ്ഷനിലെ പള്ളിയിലുമെത്തും.

