കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇറച്ചിവെട്ട് യന്ത്‌രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇറച്ചിവെട്ട് യന്ത്‌രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍. കെ പി സിറാജുദ്ദീനാണ് അറസ്റ്റിലായത്. കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ദുബായിലായിരുന്ന സിറാജുദ്ദീന്‍ മൂന്നാം സമന്‍സിലാണ് കൊച്ചിയിലെത്തിയത്.

നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീന്‍ ഈ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്‍. സിറാജുദ്ദീനെ കൂടാതെ സ്വര്‍ണക്കടത്തില്‍ പങ്കാളിയായവരെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ എ ഇ ഷാബിന്‍ ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ അവസാനത്തോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോ ആയി വന്ന ഇറച്ചി അരിയല്‍ യന്ത്രത്തില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്.

ഷാബിന് വേണ്ടി വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചിരുന്നത് സിറാജുദ്ദീനാണെന്നാണ് കസ്റ്റംസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. സിനിമാ നിര്‍മാതാവായ കെ പി സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published.