
വെന്നിയൂരില്‍ കെ എസ് ആര് ടി സി സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അതേസമയം യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം സംഭവത്തില്‍ പൊലീസ് മൊഴിയെടുക്കും. മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസില്‍ വെച്ച് വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് കുത്തേറ്റത്.

