
കുവൈറ്റില്‍ ഫിര്‍ദൗസ് ഏരിയയില്‍ പിതാവിനെ മെഷീന് ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി.ഡിറ്റക്ടീവുകള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കൂകയും , അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതിയെ അന്വേഷണ ഓഫീസിലേക്ക് റഫര്‍ ചെയ്യുകയും തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അല്‍-ഫിര്‍ദൗസ് പ്രദേശം ഈ ഹീനമായ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിച്ചത്. തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് പിതാവിനെ അവരുടെ വീടിനുള്ളില്‍ വെച്ച് വെടിവച്ചു കൊന്നതിന് ശേഷം ഓടി രക്ഷപ്പെട്ടിരുന്നു.

ആഭ്യന്തര മന്ത്രാലയം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പൗരത്വ രഹിതനായ പ്രതി കഴിഞ്ഞ ദിവസമാണ് യമന്‍ പൗരത്വം സ്വീകരിച്ചത്
