കാസര്‍കോട്: ഗ്രാമീണ റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. എന്നാല്‍ പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ നിര്‍മ്മാണത്തിന് കരാറുകാര്‍ രംഗത്ത് വരാത്തത് വികസനത്തിന് തടസ്സമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടെണ്ടറില്‍ 20 ശതമാനം അധികം നല്‍കാന്‍ മന്ത്രി സഭ അനുമതി നല്‍കിയിട്ടും സംസ്ഥാനത്ത് 198 റോഡുകളില്‍ 58 റോഡുകളുടെ പ്രവൃത്തി മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ നിബന്ധനകള്‍ പി എം ജി എസ് വൈ റോഡുകള്‍ക്കും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പി എം ജി എസ് വൈ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുല്ലൂര്‍-പെരയി ഗ്രാമപഞ്ചായത്തിലെ പെരിയ പോളിടെക്‌നിക്ക്-കുമ്പള തണ്ണിത്തോട് റോഡിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.് പി എം ജി എസ് വൈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കാസര്‍കോട് ജില്ല മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പെരിയ കാലിയടുക്കത്ത് നടന്ന ചടങ്ങില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ ജാസ്മിന്‍, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗംഗാധരന്‍ നായര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി രാജന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗംഗാധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രാജന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, പി ഗംഗാധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രാജന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ടി പി കരീം, കരീം കുണിയ, ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ എന്‍ ഗോവിന്ദന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍ ശോഭനാ ബാലന്‍, എ വി നാരായണന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി രാമകൃഷ്ണന്‍, പി കൃഷ്ണന്‍, കുഞ്ഞിരാമന്‍ മാരാം വളപ്പില്‍, മുസ്തഫ പാറപ്പളളി, കുന്നുമ്മല്‍ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പി എം ജി എസ് വൈ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ശങ്കരപിളള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ സ്വാഗതവും പി എ യു പ്രോജക്ട് ഡയറക്ടര്‍ അനില്‍ ബാബു നന്ദിയും പറഞ്ഞു.
മിനിസ്റ്റര്‍
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പെരിയ പോളിടെക്‌നിക്ക്-കുമ്പള തണ്ണിത്തോട് റോഡിന്റെ ഉദ്ഘാടനംമന്ത്രി കെ സി ജോസഫ് നിര്‍വ്വഹിക്കുന്നു