
ആർജെഡി സംസ്ഥാന നേതൃയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയും സംസ്ഥാന പ്രസിഡന്റ് ജോണും നേതൃത്വം നൽകും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരായ സമരപരിപാടികൾ യോഗത്തിൽ ചർച്ചയാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

