കൊയിലാണ്ടി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ്

കൊയിലാണ്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തി. പരിസ്ഥിതി സംരക്ഷണത്തിനും, മാലിന്യ സംസ്കരണ കാര്യത്തിലും മാതൃക കാട്ടിയത്തിനാണ് അവാർഡ്.തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിൽ നിന്നു നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അവാർഡ് ഏറ്റ് വാങ്ങി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ, കൗൺസിലർമാരായ കെ.വിജയൻ, വി.പി.ഇബ്രാഹിം കുട്ടി, കെ.വി.സുരേഷ് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പ്രമോദ്, ടി.കെ.അശോകൻ എന്നിവരും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *