സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്. പവന് 160 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില പവന് 38,880 രൂപയായി. 4680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ പവന് 320 രൂപ വീതം കൂടിയിരുന്നു. ആറു ദിവസത്തിനിടെ ആയിരത്തിലേറെ രൂപാണ് മഞ്ഞലോഹത്തിന് വര്‍ധിച്ചത്.
എന്നാല്‍ ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.