സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം: ജില്ലാ പൊലീസ് മേധാവിക്ക് യുവതി പരാതി കൈമാറി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണത്തിൽ മന്ത്രി ജി സുധാകരനെതിരെ തുടർ നീക്കവുമായി പരാതിക്കാരി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പൊലീസ് കേസ് എടുക്കാതിരുന്നതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറുന്നത്. നിലവില്‍ കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ വിശദീകരണം. നേരത്തെ യുവതി പരാതി പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചില്ലെന്ന് യുവതി തന്നെ വ്യക്തമാക്കുകയായിരുന്നു. പിന്നാലെയാണ് ജില്ലാ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്സണൽ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പഴ്സനല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *