സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി

സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി. ഇന്നലെ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം നേരിട്ട എസ്ബിടി എടിഎമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണു ഇന്നു നിറയ്ക്കുക. ഇതിനായി ഇന്നു ജോലിക്കെത്താന്‍ പണം നിറയ്ക്കല്‍ നടപടികളുടെ ചുമതലയുള്ള ഒാഫിസര്‍മാര്‍ക്കു ബാങ്ക് നിര്‍ദേശം നല്‍കി.
തങ്ങളുടെ ഒരു എടിഎമ്മും കാലിയായിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളില്‍നിന്ന് 60 കോടി രൂപ പിന്‍വലിച്ചു. ഇന്നലെയും ഇന്നുമായി പകരം പണം നിറയ്ക്കുന്നുണ്ട്. പണം തീരുന്ന എടിഎമ്മുകള്‍ കേന്ദ്ര സെര്‍വര്‍ നിരീക്ഷിച്ച്‌ അപ്പപ്പോള്‍ നിറയ്ക്കുന്നുണ്ടെന്ന് എസ്ബിഐ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *