മുംബൈ കൊല്‍ക്കത്ത മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ഇന്നലെ നടന്ന മുംബൈ കൊല്‍ക്കത്ത മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് അവര്‍ ജയിച്ചത്. ഈ സീസണിലെ ആറാം ജയം സ്വന്തമാക്കിയ അവര്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ മുംബൈ 16.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ബൗളിങ്ങിലും ബാറ്റിങ്ങിലും മുംബൈ താരങ്ങള്‍ ഇന്നലെ മികച്ചുനിന്നു.

പുതിയ നായകനായി മോര്‍ഗന്‍ വന്നിട്ടിട്ടും കോയല്‍ക്കത്തയ്ക്ക് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. 61/5 എന്ന നിലയില്‍ തകര്‍ന്ന അവരെ മോര്‍ഗനും, കമിന്‍സുമാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. കമിന്‍സ് 36 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയപ്പോള്‍, 39 റണ്‍സ് നേടി മോര്‍ഗന്‍ മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങില്‍ ഡികോക്കും, രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് മുംബൈക്ക് സമ്മാനിച്ചത്. 78 റണ്‍സ് എടുത്ത ഡികോക്ക് ആണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്. രോഹിത് ശര്‍മ 35 റണ്‍സ് നേടിയപ്പോള്‍ പാണ്ട്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. 44 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും നേടിയ ഡികോക്ക് വെടിക്കെട്ട് ബാറ്റിംഗ് ആണ് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *