ബെ​യ്റൂ​ട്ട് സ്ഫോ​ട​നം: അ​ന്വേ​ഷ​ണ​ത്തി​ന് എ​ഫ്ബി​ഐ​യും

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​നം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ എ​ഫ്ബി​ഐ​യും. 172 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സ്ഫോ​ട​നം സം​ബ​ന്ധി​ച്ച്‌ എ​ഫ്ബി​ഐ അ​ന്വേ​ഷി​ക്കു​മെ​ന്ന് യു​എ​സ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡേ​വി​ഡ് ഹാ​ലെ​യാ​ണ് അ​റി​യി​ച്ച​ത്.

ലെ​ബ​ന​ന്‍​സി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടൊ​പ്പം എ​ഫ്ബി​ഐ​യും ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കാ​ന്‍ എ​ഫ്ബി​ഐ സ​ഹാ​യി​ക്കു​മെ​ന്നും ഹാ​ലെ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലി​നു ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തി​ല്‍ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​റ​മു​ഖ​ത്തെ ഗോ​ഡൗ​ണി​ല്‍ മു​ന്‍​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റി​നു തീ​പി​ടി​ച്ചാ​ണ് ദു​ര​ന്തം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *