പുതിയ പരിഷ്‌കാരങ്ങളുമായി വാട്സ്ആപ്

വാട്സാപ്പില്‍ ദിവസവും മാറ്റങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഏറ്റവുമധികം ആശയവിനിമയം നടക്കുന്നത് വാട്സ്ആപ് ഗ്രൂപ്പുകളിലാണ്.ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് ഇന്ന് പേഴ്സണൽ മെസ്സേജുകൾ അയയ്ക്കാൻ മാത്രമല്ല ഒഫീഷ്യൽ കാര്യങ്ങൾക്കായി സന്ദേശങ്ങൾ കൈമാറാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. .ഗ്രൂപ്പുകള്‍ക്ക് പുത്തന്‍ ഫീച്ചറുകളും അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കി വാട്സാപ്പ് ഗ്രൂപ്പുകളുടെ പുതിയ പരിഷ്ക്കാരങ്ങൾ .
ഗ്രൂപ്പുകളുടെ മുഖചിത്രങ്ങളും, ഗ്രൂപ്പ് ഇന്‍ഫോയും അഡ്മിന്‍ അധികാരം നല്‍കുന്ന വ്യക്തികള്‍ക്ക് മാത്രമേ നീക്കം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കു. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണമെന്നും അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പുകളുടെ പരമാധികാരം അഡ്മിന്‍മാര്‍ക്ക് നല്‍കുന്ന പരിഷ്ക്കാരങ്ങൾ അടുത്ത മാസം മുതൽ നിലവിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.ഗ്രൂപ്പുകളുടെ കവര്‍ ചിത്രം മാറ്റാനും ഏത് ഉദ്ദേശത്തിലാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ഇന്‍ഫോ എഡിറ്റ് ചെയ്യാനും അംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങളെ അഡ്മിന്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി നിശ്ചയിച്ചിട്ടില്ല എന്ന സന്ദേശം അംഗങ്ങള്‍ക്ക് ലഭിക്കും. അനാവശ്യമായി ഗ്രൂപ്പില്‍ അംഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ തടയാനും പുതിയ ഫീച്ചറുകള്‍ മുഖേന അഡ്മിന് സാധിക്കും.

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ നിയന്ത്രിക്കാനും ഗ്രൂപ്പുകളുടെ സേവനങ്ങള്‍ പരിഷ്ക്കരിക്കാനും വളരെ കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന സേവനങ്ങളാണ് വാട്സാപ്പ് ഉടന്‍ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *