കാസര്‍കോട് ഒരാഴ്ച മത്സ്യബന്ധനവും വില്‍പനയും നിരോധിച്ചു

കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചതോടെ കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഒരാഴ്ച മത്സ്യബന്ധനവും വില്‍പനയും നിരോധിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘടത്തില്‍ മാത്രം ജില്ലയില്‍ 82 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 10 കേസുകളും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

തിങ്കളാഴ്ച 8 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകന് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *