ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ നിബന്ധനകളോടെ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും അനുമതി

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താൻ അനുമതി നൽകി.

എന്നാൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ. ഇതോടെ ഓല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് സർവീസ് പുനരാംരഭിക്കാം.

സ്വകാര്യ വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. നാലുചക്ര വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർ, ബൈക്കിൽ രണ്ട് പേർ എന്ന നിലയ്ക്കാണ് അനുമതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *