ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണാകുമോ? മറുപടിയുമായി ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ

കഴിഞ്ഞ സീസൺ മുതൽ ഐപിഎല്ലിന്‍റെ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്ന ചോദ്യമാണ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്നത്. കഴിഞ്ഞ സീസണിന്‍റെ അവസാനം ഇത് അവസാന സീസണാകുമോ എന്നൊരു ചോദ്യത്തിന് ഉത്തരമായി ‘ഡെഫിനിറ്റലി നോട്ട്’ എന്ന ധോണിയുടെ ഉത്തരം വൈറലായിരുന്നു.

അതിനു ശേഷം ഈ സീസണിലും ചിലർ അതേ ചോദ്യവുമായി വന്നു. അതിന് മറുപടിയുമായി വന്നിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ.

ചെന്നൈയുടെ മഞ്ഞ ജേഴ്‌സിയിൽ ധോണിയുടെ അവസാന സീസണായിരിക്കില്ല എന്നതാണ് കാശിയുടെ മറുപടി. അതേസമയം അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹമ കൂട്ടിചേർത്തു. ധോണിക്ക് പിൻമുറക്കാരനായി ഞങ്ങളാരെയും ആലോചിക്കുന്നില്ലെന്നും അതിന് കാരണം ധോണി ഇനിയും ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

2008 മുതൽ ധോണിയാണ് സി.എസ്.കെയുടെ ക്യാപ്റ്റൻ. 2016, 2017 സീസണുകളിൽ ടീമിനെ ബാൻ ചെയ്ത സീസണിലൊഴികെ അദ്ദേഹം തന്നെയാണ് ചെന്നൈയെ നയിച്ചത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നായകൻമാരിൽ ഒരാളാണ് ധോണി. ഇത്തവണയും ധോണി നയിക്കുന്ന ചെന്നൈയുടെ ആദ്യ മത്സരം നാളെ ഡൽഹി ക്യാപ്പിറ്റൽസുമായാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *