അവയവകച്ചവട മാഫിയക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ആശുപത്രികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് പ്രത്യേകം പരിശോധിക്കും.

ക്രൈംബ്രാഞ്ച് നടത്തിയ ഒരന്വേഷമാണ് എല്ലാത്തിനും തുടക്കം. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും അവയവക്കച്ചവട മാഫിയ സജീവമാണ് എന്നാണ് ക്രൌംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *