വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ

മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവള സ്വദേശി ഷാനവാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രയോടെ ആലപ്പുഴ മാരാരിക്കുളത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനക്കിടെയാണ് സംഭവം. എറണാകുളത്തേക്ക് എംസാന്‍റുമായി പോകുകയായിരുന്ന ലോറിക്ക് മോട്ടോര്‍ വാഹന വകുപ്പ് കൈകാണിച്ചു. ലോറി നിര്‍ത്തിയ ഉടനെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ പിന്നീട് ഡ്രൈവറെ കാണാതായതിനെ തുടര്‍ന്ന് സഹായി പോലിസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാനവാസിനെ ഒരു വീടിന് സമീപത്ത് നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടുന്നതിനിടയില്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ അമിത ഭാരമുണ്ടായിരുന്നതിനാല്‍ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്ന് പേടിച്ച്‌‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സഹായി പറഞ്ഞു. സംഭവത്തില്‍ മാരാരിക്കുളം പോലിസ് അന്വേഷണം തുടങ്ങി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *