വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആള്‍ മരിച്ച സംഭവം: മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റി്േപ്പാര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ സൂചനകളളില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരികയുള്ളു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകര്‍ത്തെന്നും ഫാമിലെ മാലിന്യം വനത്തില്‍ തള്ളുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *