നിയമം കയ്യിലെടുക്കാന്‍ എന്ത് അധികാരം; ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും ഹൈക്കോടതി

യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് വിധി പറയുമെന്നു ഹൈക്കോടതി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.ട്യൂബര്‍ വിജയ് പി. നായര്‍ സ്വമേധയാ ലാപ്‌ടോപ്പും ഫോണും നല്‍കിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. ഇതനുസരിച്ചു പൊലീസ് കേസെടുത്തു. അതിനു ശേഷമാണ് വിജയ് പി നായരുടെ പരാതി വരുന്നത്. വിജയ് പി നായര്‍ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം അയാള്‍ തമാമസിക്കുന്ന മുറിയില്‍ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയില്‍ കയറിയപ്പോള്‍ വിജയ് പി നായര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്. പൊലീസ് ചുമത്തിയിരിക്കുന്ന മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *