എൽഡിഎഫ് കടപുഴകും; ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ല : രമേശ് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്തായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എൽഡിഎഫ് സർക്കാരിനെതിരായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ജനങ്ങൾ സ്വീകരിച്ചു. പ്രിതിപക്ഷത്തിന്റെ സ്വീകാര്യത വനോളം ഉയർത്തിയ സമയമാണ് ഇത്. പ്രളയം തന്നെ മനുഷ്യനിർമിതമാണെന്ന് തെളിയിക്കപ്പെട്ടു. പ്രളയത്തിൽപ്പെട്ടവർക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും, അഴിമതിയും നടത്തിയ ദുർഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകും’- രമേശ് ചെന്നിത്തല പറഞ്ഞു.

അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സർക്കാരാണ് ഇത്. അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയൻ ഇപ്പോൾ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൽഡിഎഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *