News Sections: topnews
-
തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയെന്ന് വി ശിവൻകുട്ടി
തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയെന്ന് വി ശിവൻകുട്ടി. രാഷ്ട്രീയപാർട്ടികള്‍ അന്തിമ കണക്ക് വച്ചാണ് വിശകലനം ചെയ്യുന്നത് അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജനങ്ങളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു എന്തുകൊണ്ട് തെരഞ്ഞെടുപ്പ്…
-
മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസ്
മഹാകുംഭ മേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്മാന് ഖാനെതിരെ കേസെടുത്തിരിക്കുന്നത്.…
-
പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസ്
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍…
-
കശുവണ്ടി അഴിമതിക്കേസ്: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കും; ഹൈക്കോടതി
കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന് അനുമതി നിഷേധത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രൊസിക്യൂഷന് അനുമതി നിഷേധിച്ച…
-
പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂടെയുണ്ടായിരുന്നവരും വോട്ടറെ മര്‍ദിച്ചെന്ന് പരാതി
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും വോട്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെന്‍ഷിറക്കാണ് മര്‍ദ്ദനമേറ്റത്. പ്രായമുള്ള അയല്‍വാസിയെ കൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ബെന്‍ഷിറ. അയല്‍വാസിയായ…
-
സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത് ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം
സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത് ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത് 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. പൊലീസ് ഇടപെട്ടിട്ടും…
-
2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും:മുഖ്യമന്ത്രി
ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്. ഒരുപാട് നേട്ടങ്ങള്‍ സംസ്ഥാനത്ത് കൈവരിക്കാനായി. അത് തുടരണം. പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജനങ്ങള്‍ ആകെ നാടിന്റെ വികസനത്തിന് ചിന്തിക്കുന്ന ജനത്തിന്…
-
വിഷു സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും
വിഷു സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മൂര്‍ തിരുവനന്തപുരം നോര്‍ത്ത് (06115) സ്പെഷ്യല്‍ ഏപ്രില്‍ 10ന് രാത്രി 11.55ന് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക…
-
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്.…
-
2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്നാടന്
2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്നാടന്. പ്രളയത്തിന് കാരണം ജലവിഭവവകുപ്പിന്റെ വീഴ്ചയെന്നും സ്പില്‍വേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനനത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും മാത്യു കുഴല്നാടന് പറഞ്ഞു. പ്രളയത്തിലും ബിജെപി…

Local News


















