മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്. ആദ്യ ഘട്ടത്തിൽ നിർമിച്ച 51 വീടുകളിൽ ഈ മാസം തന്നെ താമസം തുടങ്ങും. മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കളും ബന്ധുക്കളുമടക്കം ക്ഷണിക്കപ്പെട്ടവർ മാത്രം ചടങ്ങിൽ പങ്കെടുക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി എം എ സലാം, പി കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രണ്ടു വീട്ടുകാർ തങ്ങളുടെ വീടുകളിൽ പാലുകാച്ചൽ ചടങ്ങ് നടത്തിയിരുന്നു.മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.പണിത വീടുകളിലേക്കുള്ള ഫർണിച്ചറുകളും മുസ്ലിം ലീഗ് കൊടുത്തിട്ടുണ്ട്.














