തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയെന്ന് വി ശിവൻകുട്ടി. രാഷ്ട്രീയപാർട്ടികള്‍ അന്തിമ കണക്ക് വച്ചാണ് വിശകലനം ചെയ്യുന്നത് അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജനങ്ങളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നടപടി ഉണ്ടാകാത്തതില്‍ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി തെരഞ്ഞടുപ്പില്‍ ഇടതു മുന്നണിയ്ക്ക് മികച്ച വിജയമുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് പാർട്ടി. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ആരോപിക്കുന്ന എതിർ പാർട്ടികള്‍ക്ക് മുന്നില്‍ തങ്ങളുടെ നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ നിരത്തിയാണ് ഇടതു മുന്നണി പ്രചാരണം ശക്തമാക്കിയത്.














