News Sections: topnews
-
കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ
കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി…
-
പ്രധാനമന്ത്രി കേരളത്തിൽ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ലെന്ന് എംവി ഗോവിന്ദൻ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 24 ആൻസർ പ്ലീസിലായിരുന്നു പ്രതികരണം.പെൻഷൻ…
-
ലോക്സഭാ തെരഞ്ഞെടുപ്പ്;മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.തമിഴ്നാട്ടിലെ…
-
വടകരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ
വടകരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനം തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ടിപി ചന്ദ്രശേഖരൻ വധക്കേസ് മണ്ഡലത്തിൽ ചർച്ചയാകില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. മന്ത്രിയായ കാലത്തെ പ്രവർത്തനം…
-
പൊന്നാനിയിൽ തനിക്ക് വിജയസാധ്യതയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ
പൊന്നാനിയിൽ തനിക്ക് വിജയസാധ്യതയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ. ലീഗിലെ ധാരാളം ആളുകളുടെ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ താൻ വിജയിക്കുമെന്നും ഹംസ പറഞ്ഞു.പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ എംപി മത്സരത്തിന് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ്…
-
രണ്‍ജീത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്കി. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി.…
-
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും. യോഗത്തില്‍ ലോക്സഭാ സീറ്റിന് പകരം രണ്ടാം രാജ്യസഭാ സീറ്റെന്ന കോണ്‍ഗ്രസ് നിര്‍ദേശം ചര്‍ച്ച ചെയ്യും. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ തമിഴ്നാട്…
-
കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിമർശനവുമായി മന്ത്രി എംബി രാജേഷ്
കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ മന്ത്രി എംബി രാജേഷ്. ഭൂമി കയ്യേറിയത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് സംവാദം നടത്താന്‍ വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളെല്ലാം അസംബന്ധമാണ്. ഭൂമി കയ്യേറിയത് പിടിക്കപ്പെട്ടല്ലോ, ആദ്യം അതിന്…
-
വയനാട് മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്ന് എഐസിസി
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എഐസിസി. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവരം.വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന്…
-
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളുടെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളുടെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉത്തരവിട്ടു. കഴിഞ്ഞ 2 വര്‍ഷമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠന ബോര്‍ഡുകള്‍…

Local News


















