News Sections: topnews
-
ആഭ്യന്തരം അമിത് ഷാക്ക്, രാജ്നാഥ് സിംഗിന് പ്രതിരോധം, സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം
മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. കേന്ദ്ര സഹമന്ത്രിയായ…
-
വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും
എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ്(എം)നും നല്കാന് തീരുമാനമായി. ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സിപിഐയും കേരള…
-
തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ്…
-
ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത…
-
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം…
-
തൃശൂര്‍ നഗരത്തില്‍ കെ എസ് ആര് ടി സി ബസ് ഇടിച്ച് കയറി ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരുക്ക്
തൃശൂര്‍ നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ശക്തന് തമ്പുരാന്റെ പ്രതിമ തകര്‍ന്നു. ഇന്ന് പലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തന് തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. മൂന്നരയോടെയാണ്…
-
ഉടനെ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ മുരളീധരന്
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം. തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍…
-
വടകരയിൽ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം; സ്ഫോടകവസ്തു എറിഞ്ഞതായി പരാതി
വടകര കരുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിനുനേരെ ആക്രമണം. വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായാണ് പരാതി. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രേസ് പ്രസിഡന്റ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം.
-
ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കേണ്ടെന്ന് ലീഗ് നേതാവ്
വടകരയിലെ നിയുക്ത എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പ്രകടനത്തിലും റോഡ് ഷോയിലും പങ്കെടുക്കരുതെന്ന് അറിയിച്ച് ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.…
-
പാനൂര്‍ ബോംബ് സ്ഫോടനക്കേസ്; ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍
പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷിനെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തില്‍ പരുക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍…

Local News


















