News Sections: topnews
-
ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ
ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. മറ്റ് മേഖലകളിലേത് പോലെ കേരളത്തിലും ഈദ് അവധി എടുക്കാം എന്ന് ഉത്തരവിൽ പറയുന്നു. ഈദ് ദിനത്തിൽ ആർക്കും…
-
ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസം
സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 48-ാം ദിവസവും അനിശ്ചിതകാല നിരാഹാര സമരം 10-ാം ദിവസവും പിന്നിടുന്നു. ഷൈലജ എസ്, ബീന പീറ്റര്‍, അനിതകുമാരി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍…
-
കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച; എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തി
കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച. എംബിഎ വിദ്യാർത്ഥികളുട മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർത്ഥികൾ പുനപരീക്ഷ…
-
ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ച് പത്തനംതിട്ട പൊലീസ്
ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവെച്ചത്.2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ്…
-
പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു
തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയാണ് ആക്രമിച്ചത്. പൂജപ്പുര എസ്ഐ സുധീഷിനാണ് കുത്തേറ്റത്.കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐയുടെ കൈയിലാണ് പരുക്കേറ്റത്.ശ്രീജിത്ത് ഉണ്ണി എന്നയാളാണ്…
-
പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞത് തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞത് തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഖേദപ്രകടനം പികെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. സ്ത്രീയുടെ കണ്ണീരിന്…
-
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മാത്യു…
-
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കണം ;സ്വകര്യ ബസുടമകൾ സമരത്തിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യം. പുതിയ അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് കടക്കും.…
-
പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വർഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്
പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വർഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്. കൊടുങ്ങല്ലൂർ സ്വദേശികളായ അശ്വതിയും, മകൻ ഷോൺ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. അശ്വതിയും, സുഹൃത്ത് മൃദുലുമാണ്…
-
നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ
നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരൻ ചോദിച്ചു. ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.ഭർത്താവും…

Local News


















