News Sections: Thiruvananthapuram
-
കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേർക്ക് മുളക് സ്പ്രേ അടിച്ച യുവാവ് അറസ്റ്റിൽ
കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേർക്ക് മുളക് സ്പ്രേ അടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജാണ് (33) കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2023…
-
എം.ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിത്സക്കായി മൂന്ന് മാസം ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കറിൻ്റെ ഹർജി. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു…
-
മുതലപ്പൊഴി അപകടത്തിൽ പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി
മുതലപ്പൊഴി അപകടത്തിൽ പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. പുലിമുട്ടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൃതദേഹം ആരുടേതാണെന്നതിൽ വ്യക്തതയില്ല. ഇനി രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ…
-
ഫാദർ യൂജിൻ പേരയ്ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് വി.ഡി. സതീശൻ
മുതലപ്പൊഴിയിലെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഫാദർ യൂജിൻ പേരയ്ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതലപ്പൊഴിയിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. സർക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി…
-
മുതലപ്പൊഴിയില്‍ നടന്നത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കം;ഫാ. യൂജിന്‍ പെരേര
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവത്തില്‍ കേസെടുത്തത് വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സന്ദര്‍ശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണെന്നും ഫാ. യൂജിന്‍…
-
മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി ആൻ്റണി രാജു
മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിമാർക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു. മത്സ്യത്തൊഴിലാളികൾ മന്ത്രിമാർക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല എന്ന് ആൻ്റണി രാജു പറഞ്ഞു. കോൺഗ്രസുകാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണ്.…
-
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം…
-
സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി
ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും…
-
ഏകീകൃത സിവില്‍ കോഡ് ;വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് എം വി ഗോവിന്ദന്
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഏക സിവില്‍ കോഡിന്റെ ഭാഗമായി വരുന്ന…
-
വിഴിഞ്ഞത്ത് മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തമിഴ്നാട് സ്വദേശിയും വിഴിഞ്ഞത്ത് സ്ഥിരം താമസക്കാരനുമായ മഹാരാജ് ആണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം.യന്ത്രങ്ങള്‍…

Local News

















