തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവത്തില്‍ കേസെടുത്തത് വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സന്ദര്‍ശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണെന്നും ഫാ. യൂജിന്‍ പെരേര പ്രതികരിച്ചു.കേസെടുത്തിരിക്കുന്നത് വളരെ ആസൂത്രണവും നിഗൂഢവുമായ നീക്കമാണെന്നും മന്ത്രിമാര്‍ ക്ഷുഭിതരായിരുന്നെന്നും യൂജിന്‍ പെരേര പറഞ്ഞു.
മന്ത്രിമാരെ തടയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നത്.














